banner

അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

അസം മിസോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ അസമിലെ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. അസമിലെ ചാച്ചാര്‍ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടായതെന്നാണ് പുറത്തുവന്ന വിവരം. വെടിവയ്പ് നടന്നതായും സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കുകിഴക്കന്‍ മുഖ്യമന്ത്രിമാരെ ഷില്ലോങ്ങില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷത്തിന് പിന്നാലെ അസം മിസോറാം മുഖ്യമന്ത്രിമാര്‍ തമ്മില്‍ ട്വിറ്ററില്‍ വാക്പോരുണ്ടായി. ഇരുവരും ട്വീറ്റുകളില്‍ അമിത് ഷായെ ടാഗ് ചെയ്തു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് മിസോറാം മുഖ്യമന്ത്രി സോറംതംഗയുടെ ട്വീറ്റ്. വിഷയത്തില്‍ ദയവായി ഇടപെടണമെന്നും അക്രമം അവസാനിപ്പിക്കാന്‍ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം അമിത് ഷായോട് ആവശ്യപ്പെട്ടു.

إرسال تعليق

0 تعليقات