മലപ്പുറം : പതിനഞ്ച് വയസുകാരനെ കത്തികാട്ടി ഭയപ്പെടുത്തി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസിൽ ചെറവല്ലൂര്‍ സ്വദേശിയായ അറുപതുകാരൻ അറസ്റ്റിലായി. പൂവത്തൂര്‍ വീട്ടില്‍ രാജന്‍ (60) നെയാണ് തിരൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയതായാണ് ലഭിക്കുന്ന വിവരം.
ഈ മാസം ആറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയുടെ വീട്ടിലെത്തിയാണ് രാജൻ അതിക്രമം കാട്ടിയത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അവിടെയെത്തി, കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിന്‍റെ പറമ്പിലേക്ക് കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി. പരായിന്മേൽ അന്വേഷണം നടത്തിയ പെരുമ്പടപ്പ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
HIGHLIGHTS : Sixty-year-old man was arrested in Malappuram for sexual harrassing by intimidating, to a 15-year-old
0 Comments