banner

"കുട്ടിയുടെ എന്തോ ഭാഗ്യത്തിന് ഈ പ്രാവശ്യം ചീത്ത വിളിച്ചില്ല"; പാലക്കാട് നിന്ന് വിളിച്ച വിദ്യാർത്ഥിയെ ശകാരിച്ച് - എം. മുകേഷ്.

Similar image to as m mukesh


കൊല്ലം : ഒരു അത്യാവശ്യം കാര്യം പറയാൻ വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ ശകാരിച്ച് കൊല്ലം എം.എൽ.എ എം മുകേഷെന്ന് പ്രതീതി ജനിപ്പിക്കുന്ന ശബ്ദം. സംഭവത്തിൽ വിദ്യാർത്ഥിയുടെ സുഹൃത്താണ് മുകേഷിൻ്റെ നമ്പർ നൽകിയതെന്ന് പറയുമ്പോൾ നമ്പർ തന്നയാളുടെ ചെപ്പ കുറ്റിക്ക് അടിയ്ക്കണമെന്നും മുകേഷ് പറയുന്നുണ്ട്.  തുടർന്ന് നിരവധി പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.

ഫോൺ സംഭാഷണം ഇങ്ങനെ:

കുട്ടി: ഹലോ… സാർ ഞാൻ പാലക്കാട്ട് നിന്നാണ് വിളിക്കുന്നത്.

മുകേഷ്: പാലക്കാട്ടോ? ഈ ആറ് പ്രാവശ്യം ഒക്കെ വിളിക്കുന്നത്? നമ്മളൊരു മീറ്ററിംഗിൽ ഇരിക്കുവല്ലേ?

 
കുട്ടി: സാർ, ഞാനൊരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചതാണ്.

മുകേഷ്: ഒന്നാമത് പാലക്കാട്ട്ന്ന് കൊല്ലം എം എൽ എയെ വിളിക്കേണ്ട ഒരു കാര്യവുമില്ല.

കുട്ടി: ഞാനൊരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചതാണ്. ഞാൻ പത്തിൽ പഠിക്കുന്ന ഒരു സ്റ്റുഡന്റ് ആണ്.

മുകേഷ്: പാലക്കാട് എം എൽ എ എന്ന് പറയുന്ന ആൾ ജീവനോടെ ഇല്ലേ?

കുട്ടി: സാർ എനിക്ക് എന്റെ കൂട്ടുകാരൻ തന്നതാണ് ഈ നമ്പർ

മുകേഷ്: കൂട്ടുകാരൻ എന്ന് പറയുന്ന അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണം. സ്വന്തം നാട്ടിലെ എം എൽ എയുടെ നമ്പർ തരാതെ, വേറെ ഏതോ രാജ്യത്തുള്ള, വേറെ ഏതോ ജില്ലയിലുള്ള എം എൽ എയുടെ നമ്പർ തന്നിട്ട് അവൻ എന്താ പറഞ്ഞത്?

കുട്ടി: ഒന്ന് വിളിച്ച് നോക്കാൻ പറഞ്ഞു. ഞാനൊരു കാര്യം….

മുകേഷ്: വേണ്ട, ഇയാൾ സ്വന്തം എം എൽ എയെ വിളിച്ചിട്ട് അയാൾ പറയുന്നതനുസരിച്ച് എന്നെ വിളിക്ക്. ആറ് പ്രാവശ്യം ഒക്കെയാണോ വിളിക്കുന്നത്. ഞാൻ വലിയൊരു പ്രധാനപ്പെട്ട മീറ്ററിംഗിലാണ്. ഇതെന്താ? ആളുകൾ എന്നെ ഇവിടെ നോക്കി ചിരിക്കുകയാണ്. എന്താ ഇത് പിള്ളേരുകളിയാണോ?

കുട്ടി: സോറി സാർ

മുകേഷ്: സോറി ഒന്നുമല്ല, വെളച്ചിലാണ് ഇത്. ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എം എൽ എ ഉള്ളപ്പോൾ അയാളെ വിളിക്കാതെ, അയാളെ ബഫൂൺ ആക്കിയിട്ട് വേറെ നാട്ടിലുള്ള എം എൽ എയെ വിളിക്കുക. തെറ്റല്ലേ അത്. പാലക്കാട് എം എൽ എ ജീവനോടെ ഇല്ലേ? സ്വന്തം എൽ എ എ ആരാണെന്ന് നിനക്കറിയോ?

കുട്ടി: ഇല്ല…

മുകേഷ്: സ്വന്തം എം എൽ എ ആരാണെന്നു അറിയില്ല. പത്തിൽ പഠിക്കുന്ന നിനക്ക്. നീ എന്റെ മുന്നിൽ ഉണ്ടായിരുന്നേൽ ചൂരൽ വെച്ച് അടിച്ചെനെ ഞാൻ. ഒറ്റപ്പാലത്തുള്ള എം എൽ എയെ കണ്ടുപിടിച്ച് അയാളോട് സംസാരിക്ക്. അയാള് എന്ത് പറയുന്നു എന്ന് നോക്കിയിട്ട് എന്നെ വിളിക്ക്.

കുട്ടി: ഒകെ, സാർ.

Post a Comment

0 Comments