വിസ്മയ കേസിന് മുൻപ് തന്നെ സംസ്ഥാനത്ത് നിരവധി സ്ത്രീധന - ഗാർഹികപീഡന ആത്മഹത്യകൾ ഉണ്ടായിട്ടുണ്ടെങ്കിലും വിസ്മയ കേസിന് ശേഷമാണ് കൊല്ലം ജില്ലയിൽ ഇത്രയധികം യുവതികൾ ആത്മഹത്യ ചെയ്യുന്നതെന്ന് നാടും നാട്ടുകാരും അഭിപ്രായപ്പെടുന്നു.
പീഡനങ്ങൾക്ക് മറുപടിയാണ് ആത്മഹത്യയെന്ന് നമ്മുടെ സഹോദരിമാർ ധരിക്കുന്നുണ്ട് എങ്കിൽ തിരുത്തേണ്ട ആ മനോഭാവം സമയം അതിക്രമിച്ചിരിയ്ക്കുന്നു. ജില്ലയിൽ ഭരണകൂടത്തിൻ്റെ നേത്യത്വത്തിൽ അതിശക്തമായ ആത്മഹത്യയ്‌ക്കെതിരെയുള്ള ക്യാംപെയ്നുകൾ സംഘടിപ്പിക്കുകയും സ്ത്രീ സുരക്ഷ മുൻ നിർത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക്കുകൾ സജീകരിക്കേണ്ടതുമാണ്. മാത്രമല്ല വിവാഹ വീടുകളിൽ പോലീസ് ബീറ്റ് വിസിറ്റ് സംവിധാനം ഏകോപിക്കുന്നത് ഇത്തരം ആത്മഹത്യ പ്രവണതകളെ ചെറുക്കുന്നതിന് സഹായകമാകും. ഇത്തരത്തിലുള്ള പല സന്ദർഭങ്ങളിലും സ്ത്രീകൾ ആത്മഹത്യ വരിക്കാൻ കാരണം നിയമം വഴിയുള്ള നീതി ലഭിക്കാനുണ്ടാകുന്ന കാലതാമസമാണെന്നും ഇതിനായി വേണ്ടി വരുന്ന ഭാരിച്ച ചെലവുകളാണെന്നും ആരോപണമുണ്ട്.
ഭാര്യയ്ക്ക് മാത്രമല്ല ഭർത്താവിനും ഇത്തരത്തിലുള്ള കൗൺസിലിംഗ് നൽകുന്നത് വഴി സാമൂഹിക പൊതുബോധത്തിലൂടെയും നിയമ സംവിധാനത്തിലൂടെയും ആത്മഹത്യ ചിന്തയെ ഒരു പരിധി വരെ ഒഴിച്ച് നിർത്താൻ കഴിയും. പരാതിയുമായി എത്തുന്ന യുവതിയ്ക്ക് വേണ്ട സംരക്ഷണങ്ങൾ പരാതി സ്വീകരിക്കുന്ന അതോറിറ്റി മുൻകൈയെടുത്ത് നൽകണം. കുടുംബശ്രീ പോലെയുള്ള ഗ്രാമീണ കുട്ടായ്മകള ഇത്തരത്തിലുള്ള വീടുകളിൽ ബിറ്റ് വിസിറ്റിംഗ് നടത്തി സ്ഥിതിഗതികൾ വിലയിരുത്താൻ ഉപയോഗിക്കാം.
വിവാഹ ശേഷം മൂന്നോ അതിലധികമോ കൗൺസിലിംഗ് സംവിധാനങ്ങൾ വ്യത്യസ്ത തീയതികളിൽ നടത്തിയതിന് ശേഷമെ വിവാഹ സർട്ടിഫിക്കറ്റ് നൽകാവു എന്ന് പരാമർശിക്കുന്ന സംവിധാനങ്ങൾ ഗവൺമെൻ്റ് തലത്തിൽ നിന്നുണ്ടാകണം. എന്നാൽ സ്ത്രീധനം മാത്രമല്ല മരണത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങൾ ചില സംഭവങ്ങളിൽ നിറവും, ജോലിയും, പ്രണയനൈരാശ്യവും ഇത്തരം ആത്മഹത്യകൾക്ക് കാരണമാകാറുണ്ട്.
0 Comments