banner

വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; സംഭവത്തിൽ വിമുക്ത ഭടന്‍ അറസ്റ്റില്‍.

മയ്യില്‍ : വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ വിമുക്ത ഭടന്‍ അറസ്റ്റില്‍. മയ്യില്‍ വേളം സ്വദേശി ഊരാട പൊടിക്കുണ്ട് ഹൗസില്‍ കൃഷ്ണ(54)നെയാണ് പോക്‌സോ നിയമപ്രകാരം മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെ മദ്യം നല്‍കി പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തറിഞ്ഞതോടെ മദ്യ ലഹരിയിലായിരുന്ന പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇരയുടെ മൊഴിയെടുത്ത പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

إرسال تعليق

0 تعليقات