കൊല്ലം : വിസ്മയ കേസിൽ പ്രതി സ്ഥാനത്തുള്ള വിസ്മമയയുടെ ഭർത്താവ് കിരൺ കുമാർ വീഡിയോ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് പോലീസ്. കിരൺ വീഡിയോ ഗെയിം ആപ്പുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് പോലീസ് കണ്ടെത്തി. ഇതോടെ മാനസികാരോഗ്യ, സാങ്കേതിക, ശാസ്ത്രീയ വിദഗ്ധരുടെ സഹായവും അന്വേഷണസംഘം തേടുന്നുണ്ട്. എന്നാൽ അതേ സമയം കിരണിനെ കേസിൻ്റെ ചിത്രം മാറ്റിമറിയ്ക്കാൻ വേണ്ടി മാനസിക രോഗിയാക്കാൻ ശ്രമം നടക്കുന്നതായി ആരോപണം.
അതിനിടെ വിസ്മയ കേസിലെ നിയമ നടപടികൾക്കായി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നൽകി. കിരൺ കുമാറിനെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം. ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നിവയ്‌ക്കെതിരായ വകുപ്പുകൾ ചുമത്തി കേസിൽ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന നിലപാടിലാണ് പോലീസ്.
നിലവിൽ കൊറോണ ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ നെഗറ്റീവാകുമ്പോൾ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും. വിസ്മയയുടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്താനിരിക്കെയായിരുന്നു കൊറോണ സ്ഥിരീകരിച്ചത്.
0 تعليقات