Latest Posts

ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു, ഭർത്താവ് കസ്റ്റഡിയിലെന്ന് സൂചന

ഇടുക്കി : കരുണാപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പാത്തിൻങ്കണ്ടം സ്വദേശിനി മഞ്ജുവിനാണ് വെട്ടേറ്റത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

പോത്തിൻങ്കണ്ടം പാണ്ടിമാക്കൽ ജോമോനാണ് മഞ്ജുവിനെ വെട്ടിയത്. സംശയരോഗമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ പേരിൽ ജോമോനും, മഞ്ജുവും വഴക്കിടുന്നത് പതിവായിരുന്നു. വൈകീട്ടോടെയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജോമോനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.

0 Comments

Headline