അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
കൊല്ലം : ശാസ്താംകോട്ടയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃവീട്ടുകാരുടെ പീഡനമെന്ന ദിവ്യയുടെ മാതാപിതാക്കളുടെ പരാതിയിൽ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. ഇന്ന് രാവിലെ ഭർത്താവ് രാജേഷാണ് ദിവ്യയെ തുങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ഇവർ എട്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. രാജേഷ് ശാസ്താംകോട്ട നെടിയവിള സ്വദേശിയാണ്. നേരത്തെ ഒരു ജ്വല്ലറിയിലെ സെയിൽസ് റപ്രസന്ററ്റീവായിരുന്നു ദിവ്യ. എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ടിപ്പർലോറി ജീവനക്കാരനാണ് രാജേഷ്. രാജേഷിനെ ശാസ്താംകോട്ട പൊലീസ് ചോദ്യം ചെയ്യുകയാണ്.
0 Comments