സുബിൽ കുമാർ
ആംബുലന്‍സ് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വഴിത്തല കൂനാനിക്കല്‍ ജിസ് കെ. ജോര്‍ജാ(28) ണ് ജന്മദിനത്തലേന്ന് മരിച്ചത്. തൊടുപുഴ ഹരിത ആംബുലന്‍സ് ഡ്രൈവറായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 12.15ന് തൊടുപുഴ ചാഴികാട്ട് ആശുപത്രിക്ക് സമീപം പാപ്പൂട്ടി കടവിലായിരുന്നു അപകടം. അര കിലോമീറ്റര്‍ അകലെയുള്ള താമസസ്ഥലത്ത് നിന്ന് ചാഴികാട്ട് ആശുപത്രിയിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട് ആംബുലന്‍സ് പുഴയിലേക്ക് മറിയുകയായിരുന്നു.
വലിയ ശബ്ദം കേട്ട് അന്വേഷിച്ചെത്തിയ സമീപവാസി വിളിച്ചറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേന സ്ഥലത്തെത്തുമ്‌ബോള്‍ ആംബുലന്‍സ് പകുതിയോളം മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ജിസ് ഡ്രൈവര്‍ സീറ്റില്‍ നിന്ന് തെറിച്ച് എതിര്‍ വിന്‍ഡോയ്ക്ക് ഇടയിലൂടെ വെള്ളത്തില്‍ തലകീഴായി കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു.
പ്രഥമ ശുശ്രൂഷ നല്‍കി അടുത്തുള്ള ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാല് മണിയോടെ മരിക്കുകയായിരുന്നു. നാളെ ജന്മദിനമായതിനാല്‍ രണ്ട് ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം. മാര്‍ച്ച് ഒന്നിനായിരുന്നു ജിസിന്റെ വിവാഹ നിശ്ചയം.
0 Comments