Latest Posts

കൊല്ലം കല്ലടയാറിൽ കാണാതായ ഗൃഹനാഥ​ൻ്റെ മൃതദേഹം കണ്ടെത്തി


പത്തനാപുരം : പട്ടാഴി കടുവാത്തോട് ഇടക്കടവ് പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ മധ്യവയസ്​ക​െൻറ മൃതദേഹം കണ്ടെത്തി. പത്തനാപുരം മാലൂർ കോളജ് പാറക്കടവില്‍ ലളിതവിലാസത്തിൽ സുരേഷ്കുമാറാണ് (50) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുരേഷി​െൻറ ബൈക്ക് കടുവാത്തോട് പട്ടാഴി പാതയിലെ ഇടക്കടവ് പാലത്തില്‍ വച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിയ പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരിശോധനയില്‍ പാലത്തിെൻറ സമീപത്ത​​ുനിന്ന് സുരേഷിെൻറ പേഴ്സ്, ചെരുപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തി. ഇതിെൻറ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സും സ്കൂബാ ടീമും കഴിഞ്ഞ രണ്ട് ദിവസം പാലം മുതല്‍ തടയണ വരെ പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കുളക്കട ഇളങ്ങമംഗലം തൂക്കുപാലത്തിന് സമീപത്തെ മുളങ്കൂട്ടത്തില്‍ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടൂരില്‍ നിന്ന് അഗ്നിശമനസേന എത്തിയാണ് മൃതശരീരം കരയ്ക്കെത്തിച്ചത്. കൊല്ലം സ്വദേശിയായ സുരേഷ് കുമാര്‍ പട്ടാഴിയിലെ ബന്ധുവീട്ടില്‍ വന്നതാണ്. തിരികെ പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

0 Comments

Headline