Latest Posts

ഓട്ടത്തിനിടെ വേണാട് എക്സ്‌പ്രസിന്റെ കോച്ചുകൾ വേർപെട്ടു

കൊച്ചി : വേണാട് എക്സ്‌പ്രസിന്റെ കോച്ചുകൾ ഓട്ടത്തിനിടെ വേർപെട്ടു. ആലുവയ്‌ക്കും അങ്കമാലിയ്‌ക്കും ഇടയ്‌ക്ക് വെച്ചാണ് കോച്ചുകൾ വേർപ്പെട്ടത്. ട്രെയിനിന്റെ എഞ്ചിനും ഒരു കോച്ചും മറ്റ് ബോഗികളിൽ നിന്നും വേർപെടുകയായിരുന്നു.

റെയിൽവെ ജീവനക്കാർ എത്തി എഞ്ചിൻ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു. അപകടത്തെ തുടർന്ന് വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്. വേഗത കുറവായതിനാൽ വൻ അപകടമാണ് ഒഴിവായത്.

0 Comments

Headline