banner

20 വര്‍ഷം നീണ്ട ദാമ്പത്യകലഹം, ചീഫ് ജസ്റ്റിസിൻ്റെ മധ്യസ്ഥതയിൽ വീണ്ടും ഒരുമിച്ച് ദമ്പതികൾ.


സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മധ്യസ്ഥനായപ്പോള്‍ 20 വര്‍ഷം നീണ്ട ദാമ്പത്യകലഹം പറഞ്ഞുതീര്‍ത്ത് ഒരുമിച്ച് ആന്ധ്ര ദമ്പതികള്‍. 2001 ല്‍ പിരിഞ്ഞ ശ്രീനിവാസ ശര്‍മ്മ‑ശാന്തി ദമ്പതികളാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ചത്.

മുമ്പും പലതവണ കേസുകള്‍ മധ്യസ്ഥതയില്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുള്ള ന്യായാധിപനാണ് എന്‍ വി രമണ. അദ്ദേഹം അവസാനശ്രമമെന്ന നിലയില്‍ ഇരുകക്ഷികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു.

ഗുണ്ടൂര്‍ ജില്ലയിലെ ഗുര്‍ജാലയില്‍ ഡെപ്യൂട്ടി തഹസീല്‍ദാരായ ശ്രീനിവാസ ശര്‍മ്മ 1998 ലാണ് ശാന്തിയെ വിവാഹം കഴിച്ചത്. 1999 ല്‍ ഒരു മകന്‍ ജനിച്ചു. 2001 ല്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ദമ്പതികള്‍ വേര്‍പിരിഞ്ഞു. ശാന്തി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ മജിസ്ട്രേറ്റ് കോടതി ശ്രീനിവാസ ശര്‍മ്മയ്ക്ക് ഒരു വര്‍ഷം തടവും ആയിരം രൂപ പിഴയും വിധിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും ജില്ലാ കോടതി ശരിവച്ചു. ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ശിക്ഷ ഇളവ് ചെയ്തു. ഇതിനെതിരെ 2012 ല്‍ ശാന്തി സുപ്രീംകോടതിയിലെത്സുപ്രീംകോടതി ഹൈക്കോടതിയിലെ മധ്യസ്ഥതാ കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് വിട്ടെങ്കിലും കേസ് തീര്‍പ്പാകാതെ വീണ്ടും ചീഫ് ജസ്റ്റിസിന് മുന്നിലെത്തി. ഇതോടെ ഇരുകക്ഷികളുമായും ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തുകയായിരുന്നു. തെലുങ്ക് ഭാഷയില്‍ സംസാരിച്ച ശാന്തിക്കുവേണ്ടി ചീഫ് ജസ്റ്റിസ് തന്നെ സഹജഡ്ജിക്ക് പരിഭാഷപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസിന്റെ അരമണിക്കൂര്‍ നീണ്ട വാക്കുകളുടെ ഫലമായി ഇരുവരും ഒരുമിക്കാന്‍ തീരുമാനിച്ചു. ഇതോടെ ചെറിയ കാര്യങ്ങള്‍ക്ക് കലഹം ഉണ്ടാക്കില്ല എന്ന തരത്തില്‍ ഇരുവരുടെയും സത്യവാങ്മൂലം വാങ്ങി കേസ് അവസാനിപ്പിക്കാനും സുപ്രീംകോടതി തീരുമാനമെടുക്കുകയായിരുന്നു.

Post a Comment

0 Comments