കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതൃസഹോദരി ഭർത്താവിന് പത്തുവർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയും വിധിച്ചു. ശാസ്താംകോട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കരുനാഗപ്പള്ളി ഇടവനശേരിൽ വാരിക്കോലയ്യത്ത് അബ്ദുൾ നിസാറിനെ കൊല്ലം അഡീഷണൽ ഡിസ്ട്രിക് ആൻ്റ് സെഷൻസ് ജഡ്ജ് എൻ. ഹരികുമാർ ശിക്ഷിച്ചത്. സ്വന്തമായി അടച്ചുറപ്പില്ലാത്ത വീട്ടിൽ സുരക്ഷിതത്വമില്ലാത്തതിനാൽ പിതാവിെൻറ സഹോദരിയുടെ വീട്ടിൽ രാത്രികളിൽ ഉറങ്ങാനായി പോയിരുന്ന 7–ാം ക്ലാസിൽ പഠിച്ചിരുന്ന പെൺകുട്ടിയെ 2012 മുതൽ 2014 വരെ പല അവസരങ്ങളായി പ്രതി നിരന്തരമായ ലൈംഗിക ആക്രമണത്തിന് വിധേയമാക്കിയിരുന്നു.
പ്രോസിക്യുഷൻ ഭാഗത്ത് നിന്ന് പതിമൂന്ന് സാക്ഷികളെയും പതിനൊന്നോളം രേഖകളും ഹാജരാക്കിയ കേസിൽ പോക്സോ നിയമത്തിലെ 6–ാം വകുപ്പ് (ഗൗരവതര പ്രവേശിത ലൈംഗികാതിക്രമം) പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത് പിഴയായി അടയ്ക്കുന്ന തുക പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും പിഴ അടയ്ക്കാതിരുന്നാൽ ആറുമാസം തടവിനും കൂടി ശിക്ഷിച്ചിട്ടുള്ളതാണ്. േപ്രാസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ: സിസിൻ.ജി.മുണ്ടയ്ക്കൽ ഹാജരായ കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത് ഇപ്പോൾ തിരുവനന്തപുരം വിജിലൻസ് എസ്.പി ആയ കെ. അശോക് കുമാറാണ്.
ഈ കേസിലെ അതിജീവതയായ പെൺകുട്ടിയെ 30–3–2017 ലിൽ റംസീന എന്ന സ്ത്രീ വശീകരിച്ചു തമിഴ്നാട്ടിൽ ഏർവാടി പള്ളിക്ക് സമീപമുള്ള ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ റംസീന, അബ്ദുൾ നിസാർ, നിസാം, മുനാഫർ എന്നിവരെ പ്രതികളാക്കി ശാസ്താംകോട്ട പോലീസ് പോക്സോ നിയമപ്രകാരം 743/2017–ാം നമ്പരായി എകഞ രജിസ്റ്റർ ചെയ്ത് കേസ് എടുത്തിരുന്നതും ഈ കേസിെൻറ അന്വേഷണവേളയിൽ രണ്ടാം പ്രതിയായ അബ്ദുൾ നിസാറിെൻറ വീട്ടിൽ വച്ചും ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച വിവരം വെളിവായതും തുടർന്ന് ശാസ്താംകോട്ട പോലീസ് 958/17–ാം നമ്പറായി പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോഴത്തെ വിധി ഉത്തരവായിട്ടുള്ളത്. ആദ്യകേസ് ഇപ്പോൾ കരുനാഗപ്പള്ളി പോക്സോ കോടതിയിൽ വിചാരണയിലിരിക്കുകയാണ്.
0 Comments