Latest Posts

കൊവിഡ് സാമ്പത്തിക പ്രതിസന്ധി : ഹോട്ടലുടമ കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തു


വടകരയില്‍ ഹോട്ടലുടമ കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധയില്‍ വളരെ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണന്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ ഉച്ച മുതല്‍ ഇയാളെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാടക കെട്ടിടത്തിലാണ് കൃഷ്ണന്‍ ഹോട്ടല്‍ നടത്തിയിരുന്നത്.

0 Comments

Headline