Latest Posts

കാണാതായ വീട്ടമ്മയെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കിളിമാനൂർ അയ്യപ്പൻകാവ് ലക്ഷമി വിലാസത്തിൽ ഭദ്ര(47) നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി വിവാഹബന്ധം വേർപെട്ടുത്തിയ ഇവർ അമ്മയും സഹോദരിയുമായി വർക്കല ഐരൂരുള്ള വീട്ടിൽ താമസിക്കുകയായിരുന്ന ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് സഹോദരി വർക്കല പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കിളിമാനൂരിലുള്ള ആളൊഴിഞ്ഞ കുടുംബ വീട്ടിലെ കിണറിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃത് ദേഹം പുറത്തെടുക്കുകയായിരുന്നു. മരിച്ച ഭദ്ര പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ജീവനക്കാരിയാണ്. മാതാവ് രത്നമ്മ , പിതാവ് പരേതനായ ഹരിദേവൻ. കിളിമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

0 Comments

Headline