banner

ഭാരതത്തിന് കാവലേകാൻ ഇന്ത്യൻ നാവിക സേനയ്ക്ക് അമേരിക്കയിൽ നിന്നും കരുത്തൻ എം എച്ച്‌ 60 ആര്‍ ഹെലികോപ്റ്ററുകൾ എത്തി.

ന്യൂഡല്‍ഹി : ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച്‌ അമേരിക്കന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ വില്‍ക്കപ്പെടുന്ന എം എച്ച്‌ 60 ആര്‍ വിവിധോദ്ദേശ ഹെലികോപ്ടറുകളിലെ ആദ്യ രണ്ടെണ്ണം അമേരിക്കന്‍ നാവിക സേന ഇന്ത്യക്ക് കൈമാറി. ഇത്തരം 24 ഹെലികോപ്ടറുകളാണ് ഇന്ത്യ അമേരിക്കയുടെ പക്കല്‍ നിന്നും വാങ്ങുന്നത്.

അമേരിക്കയിലെ സാന്‍ ഡിയാഗോയിലെ നാവികകേന്ദ്രത്തില്‍ നടന്ന കൈമാറ്റ ചടങ്ങില്‍ ഇന്ത്യയുടെ യു എസ് അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധു പങ്കെടുത്തു. ചടങ്ങില്‍ വച്ച്‌ അമേരിക്കന്‍ നേവല്‍ എയര്‍ ഫോഴ്സിന്റെ വൈസ് അഡ്‌മിറല്‍ കെന്നത്ത് വിറ്റ്‌സെലും ഇന്ത്യന്‍ നാവിക സേനയുടെ വൈസ് അഡ്‌മിറല്‍ രവ്ണീത് സിംഗും തമ്മില്‍ രേഖകളും കൈമാറി.

240 കോടി അമേരിക്കന്‍ ഡോളറാണ് ഇന്ത്യ വാങ്ങുന്ന എം എച്ച്‌ 60 ആര്‍ ഹെലികോപ്ടറുകളുടെ വില. യു എസ് നേവിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു

HIGHLIGHTS : The Indian Navy received MH60R helicopters from the United States to strengthen India.

Post a Comment

0 Comments