Latest Posts

പതിമൂന്നുകാരിയെ പണം വാങ്ങിയ ശേഷം അമ്മ കാമുകന് വിറ്റു.

പത്തനംതിട്ട : പതിമൂന്ന് വയസ്സുകാരിയായ മകളെ പണം വാങ്ങി കാമുകനും കാമുകന്റെ സുഹൃത്തിനുമായി നൽകി. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം.

ടിപ്പർ ലോറി ഡ്രൈവറാണ് യുവതിയുടെ കാമുകൻ ഇയാൾക്കും ഇയാളുടെ സുഹൃത്തിനുമായാണ് അമ്മ പെൺകുട്ടിയെ പണം വാങ്ങി വിറ്റത്. എഴാം ക്ലാസിലാണ് കുട്ടി പഠിക്കുന്നത്.  സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുത്തെന്നും പൊലീസ് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ഇവരുടെ ഒപ്പമായിരുന്ന പെൺകുട്ടിയെ മോചിപ്പിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

0 Comments

Headline