banner

കൊല്ലത്ത് പച്ചക്കറി വിത്തുകളും തൈകളും വീടുകളിൽ എത്തിച്ച് നൽകി ജനപ്രതിനിധി.

കൊല്ലം / കഞ്ഞാവെളി : ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ സഹകരണത്തിൽ തൃക്കരുവ പഞ്ചായത്തിലെ ഗോസ്തലക്കാവ്  വാർഡിലെ എല്ലാ ഭവനങ്ങളിലും ജനപ്രതിനിധിയുടെ നേതൃത്വത്തിൽ വിത്തും തൈകളും എത്തിച്ച് നൽകി.

പച്ചക്കറി വിത്തും തൈകളും വാങ്ങാൻ വരുന്നവരുടെ വലിയ നിര നിലവിലെ കൊവിഡ് സാഹചര്യത്തിൽ ഒഴിവാക്കപ്പെടേണ്ടതാണ് ഇതിനായി വാർഡ് മെമ്പർ തുനിഞ്ഞിറങ്ങിയ കാഴ്ച നാട്ടിൽ ശ്രദ്ധയാകർഷിക്കുകയാണ്. തൃക്കരുവ പഞ്ചായത്ത് ഗോസ്തലക്കാവ് വാർഡ് മെമ്പർ ഡാഡു കോടിയിലിന്റെ നേതൃത്വത്തിൽ എല്ലാ വീടുകളിലും കൃഷി ചെയ്‌യുക എന്ന ഉദ്ദേശത്തോടെ,  വിത്തുകളും തൈകളും വീടുകളിൽ എത്തിച്ചു നൽകി.

إرسال تعليق

0 تعليقات