banner

മകൻ്റെ ഭാഗത്തും ശരിയുണ്ട്, അച്ഛനെ ആരോ തെറ്റിദ്ധരിപ്പിക്കുന്നതായി മകൻ അഷ്ടമുടി ലൈവിനോട്.

കൊല്ലം / കുരീപ്പുഴ : അഷ്ടമുടി ലൈവിൻ്റെ വാർത്തയിലൂടെ പ്രേഷകർ ഇന്നലെ ഗോപിനാഥൻ്റെ അവസ്ഥ വായിച്ചിരുന്നു, അതിൽ തെറ്റുണ്ട് എന്ന് ചൂണ്ടി കാട്ടി അഷ്ടമുടി ലൈവിനെ ബന്ധപ്പെട്ടിരിക്കുകയാണ് ഈ കേസിലെ എതിർകക്ഷിയും പരാതിക്കാരൻ്റെ മകനുമായ സുനിൽ.

അച്ഛനെ മനപൂർവ്വം ആരോ തെറ്റിദ്ധരിപ്പിച്ചതാണ്, സത്യാവസ്ഥ ഇതൊന്നുമല്ല സത്യത്തിൽ അച്ഛൻ സ്വമനസ്സാലെയാണ് എനിക്ക് വീടും വസ്തുവും എഴുതി നൽകിയതെന്നും ചിലരുടെ വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി അച്ഛനെ കരുവാക്കിയതാവാമെന്നും സുനിൽ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

പെങ്ങളുടെ കല്യാണത്തിൻ്റെ ബാധ്യതയായ മൂന്ന് ലക്ഷത്തോളം രൂപയും വീടിൻ്റെ ലോണും ഞാൻ ഇടപാട് തീർക്കുകയും ഇതിൻ്റെ പേരിൽ വസ്തുവും വീടും തൻ്റെ പേരിലേക്ക് അച്ഛനും അമ്മയും ചേർന്ന് പതിച്ചു നൽകിയതെന്നുമാണ് സുനിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടക്കട്ടേയെന്നും അച്ഛൻ ഒരിക്കലും പരാതി നൽകില്ലെന്നും ചിലരുടെ താല്പര്യങ്ങൾക്ക് അദ്ദേഹം ഇരയായതാണെന്നും സുനിൽ പറഞ്ഞു.

إرسال تعليق

0 تعليقات