banner

"ചാടിയത് ബാഗ് പാലത്തിൽ ഉപേക്ഷിച്ച്"; ആളിനെ തിരിച്ചറിഞ്ഞു, ഇത്തിക്കരയാറ്റിൽ തിരച്ചിൽ ഇന്ന് പുനരാരംഭിക്കും.

കൊല്ലം : ദേശീയപാതയിൽ നിന്ന് ഇത്തിക്കരയാറ്റിലേക്ക് ചാടിയ ആളിനായി ഫയർ&റെസ്ക്യു ടീം തിരച്ചിൽ നടത്തി. ആദിച്ചനല്ലൂർ സ്വദേശിയായ ഭാർഗ്ഗവന്റെ മകനായ അൻപത്തിനാല് വയസ്സുള്ള  "അജി"യാണ്  ഇത്തിക്കര പാലത്തിൽ നിന്നും ആറ്റിലേയ്ക്ക് ചാടിയത്. 

പാലത്തിൽ നിന്നും ഇയാളുടേതെന്ന് കരുതുന്ന ബാഗ് പോലീസ് കണ്ടെടുത്തിട്ടുണ്ട് ഇതിൽ നിന്ന് ലഭിച്ച കുറിപ്പിൽ നിന്നാണ് ചാടിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നാണ് പ്രാഥമിക വിവരം. 

പരവൂരിൽ നിന്നും ഫയർ & റെസ്ക്യു ടീമെത്തി തിരച്ചിലാരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. അജിക്ക് മാനസികമായി പ്രശ്നമുണ്ടെന്ന് പൊലീസ് പറയുന്നു.

HIGHLIGHTS : The search for the man who jumped into the Ithikkarayat will resume today; Information in the bag received

Post a Comment

0 Comments