HIGHLIGHTS : The soldier accused in the Poxo case was captured from Ladakh
സൈനികനായ പോക്സോ കേസ് പ്രതിയെ ലഡാക്കില്‍ നിന്നും പിടികൂടി.
ചവറ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കൂട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച സൈനികനെ കേന്ദ്രഭരണ പ്രദേശമായ ലാഡാക്കിലെ ഇന്തോ ചൈനാ അതിര്‍ത്തിയില്‍ നിന്നും നിന്നും പോലീസ് പിടികൂടി. പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ട് ലാഡാക്കിലേക്ക് ജോലി സ്ഥലത്തേക്ക് പോയ ചവറ കൊറ്റംകുളങ്ങര സ്വദേശിയായ ചവറ വില്ലേജില്‍ കുളങ്ങരഭാഗം മുറിയില്‍ ചേരിയില്‍ പുത്തന്‍ വീട്ടില്‍ മോഹനന്‍ പിളള മകന്‍ മനുമോഹന്‍(32) ആണ് പോലീസ് പിടിയിലാത്. ഇയാള്‍ വിവാഹിതനാണ്. ഇയാളെ കണ്ടെത്തി കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം രൂപികരിച്ച സ്പെഷ്യല്‍ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിന് മതിയായ സംരക്ഷണം നല്‍കുന്നതിന് സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി. ഐ.പി.എസ്സ് ജമ്മുകാശ്മീര്‍ പോലീസ് സൂപ്രണ്ട് ചന്ദന്‍ കോഹ്ലീ. ഐ.പി.എസിന്‍റെ സഹായം ആവശ്യപ്പെടുകയും ഇദ്ദേഹത്തിന്‍റെ സഹായത്തോടെ കരസേന അധികാരികളുമായി ബന്ധപ്പെട്ട് ലാഡാക്കിലെ ലേയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ഇന്തോ ചൈനാ അതിര്‍ത്തിയിലുളള ചുമ്മതാങ്ങില്‍ നിന്നും പട്ടാളത്തിന്‍റെ സഹായത്തോടെ പ്രതിയെ 900 കിലോമീറ്റര്‍ താഴെ ജമ്മുവിലുളള ജൗറി പട്ടാള ക്യാമ്പിലെത്തിച്ച് പോലീസിന് കൈമാറുകയുമായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്ന നടപടി ജമ്മൂകാശ്മീര്‍ പോലീസുമായി ചേര്‍ന്ന് കമ്മീഷണര്‍ ഏകോപിപ്പിക്കുകയായിരുന്നു. തെക്കുംഭാഗം ഇന്‍സ്പെക്ടര്‍ പി.ജി മധു, എസ്സ്.ഐമാരായ സതീഷ് ശേഖര്‍, വിജയകുമാര്‍, എ.എസ്സ്.ഐ മാരായ ക്രിസ്റ്റിന്‍ ആന്‍റണി, ഹരികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘത്തിനാണ് അന്വേഷണ ചുമതല. എസ്സ്.ഐ സതീഷ് ശേഖര്‍, എ.എസ്സ്.ഐ മാരായ ക്രിസ്റ്റിന്‍ ആന്‍റണി, ഹരികൃഷ്ണന്‍ എന്നിവരാണ് ലഡാക്കില്‍ പോയി പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments