ബാലരാമപുരത്താണ് സംഭവം 63കാരൻ ആയ തമ്പി ആണ് കൊല്ലപ്പെട്ടത്
ഭാര്യാ സഹോദരിയെ മകൻ അടിക്കുന്നത് തടഞ്ഞയാൾ മർദ്ദനമേറ്റ് മരിച്ചു.
അമ്മയെ മകൻ തല്ലുന്നത് തടയാനെത്തിയ .രാമചന്ദ്രനെ മർദ്ദിച്ച സന്ദീപിനെ (30) നാട്ടുകാർ തടഞ്ഞ് വെച്ച് പോലീസിന് കൈമാറി. സന്ദീപിന്റെ മർദ്ദനത്തിൽ പരിക്കേറ്റ അമ്മ സുധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സുധയുടെ ചേട്ടത്തിയുടെ ഭർത്താവാണ് മരിച്ച രാമചന്ദ്രൻ.
അമ്മയും മകനും വഴക്കിടുന്നത് തടയാനെത്തിയതായിരുന്നു രാമചന്ദ്രൻ.പ്രശ്നം പരിഹരിച്ച ശേഷം മടങ്ങിയ രാമചന്ദ്രനെ സന്ദീപ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ രാമചന്ദ്രനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുധയുടെ ഭർത്താവ് സതീശൻ ജോലി സംബന്ധമായി കണ്ണൂരിലാണ്.
രാമചന്ദ്രന് ഭാര്യയും മൂന്ന് മക്കളുമുണ്ട്
0 Comments