banner

വീട്ടിൽ കയറിയ കള്ളനെ ,വീട്ടമ്മ ഇലക്ട്രിക്ക് ബാറ്റിന് തല്ലി താഴെയിട്ടു; സംഭവം ചെങ്ങന്നൂരിൽ

ചെങ്ങന്നൂർ : വീട്ടിൽ കയറിയ കള്ളനെ, എഴുപത് വയസ്സുകാരിയായ വീട്ടമ്മ ഇലക്ട്രിക്ക് ബാറ്റിന്  തല്ലി വീഴ്ത്തി. പത്തനംതിട്ട ചെങ്ങന്നുർ നെടുവരംകോട്  തയ്യിൽ സാറാമ്മ വർഗ്ഗീസിൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. നെടുവരം കോട് സ്വദേശി ഊരാളി സുനിലാണ് പിടിയിലായത്. ഒറ്റയ്ക്കായിരുന്നു താമസം. അടുക്കള വാതിൽ വഴി കയറിയ കള്ളനെ ഇലക്ട്രിക് ബാറ്റ് വച്ചടിച്ചപ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നു. നിലത്തു വീണ സുനിൽ ഇവിടെ നിന്നും എഴുന്നേറ്റ് സാറാമ്മയെ തള്ളിയിട്ട ശേഷം ഓടി രക്ഷപെട്ടു. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന സുനിലിനെ അറസ്റ്റു ചെയ്തു.

إرسال تعليق

0 تعليقات