banner

കുണ്ടറയിൽ ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു.

കുണ്ടറ : വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. കരിക്കുഴി കാഞ്ഞിരംവിളവീട്ടിൽ ജോൺ പോൾ മുപ്പത്തിനാലാണ് ബന്ധുവിൻ്റെ കുത്തേറ്റ് മരിച്ചത്. വിദേശത്തു നിന്നും അവധിക്കായി ഒരാഴ്ച്ച മുൻപാണ് ഇദ്ദേഹം നാട്ടിലെത്തിയത്.  ജോൺ പോളിന് പേരയം സൗന്ദര്യാ ജംഗ്ഷന് സമീപം ബന്ധുവീട്ടിൽ വച്ചാണ് കുത്തേറ്റത്. രാത്രി വൈകിയാണ് സംഭവം, മദ്യപിച്ചെത്തിയ ആഷിക്ക് മാതാവിനെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജോൺ പോൾ തടയാൻ ശ്രമിക്കുകയായിരുന്നു തുടർന്നാണ് കുത്തേറ്റത്. സമീപത്തത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
(*പ്രദേശവാസികളുടെ ആദ്യ പ്രതികണം )

 സംഭവുമായി ബന്ധപ്പെട്ട് ബന്ധുവായ പേരയം ചരിവ് പുരയിടത്തിൽ ആഷിക്കിനെ (28) കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.


Post a Comment

0 Comments