banner

സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായിരുന്നു, അന്വേഷണത്തെ ബാധിച്ചില്ല; കസ്റ്റംസ് കമ്മീഷണര്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. സംസ്ഥാന പൊലീസ് എടുത്ത കേസുകളിൽ വീഴ്ചയുണ്ടായെന്നും ഒന്നിലും കുറ്റപത്രം കൊടുത്തില്ലെന്നും സുമിത് കുമാർ കുറ്റപ്പെടുത്തി. കസ്റ്റംസിന് മേൽ കേന്ദ്ര സമ്മ‍ർദ്ദമുണ്ടായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപാർട്ടികൾ അന്വേഷണത്തിൽ ഇടപെടുന്നത് കേരളത്തിൽ ആദ്യം അല്ലെന്നാണ് സുമിത് കുമാർ പറയുന്നത്. എന്നാൽ അന്വേഷണം സുതാര്യമായാണ് നടന്നതെന്നും ആർക്കും തന്നെ സ്വാധീനിക്കാനോ സമ്മർദ്ദത്തിലാക്കാനോ ആകില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തിയോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് തന്റെ മേൽ അധികാരമില്ലെന്നായിരുന്നു മറുപടി.

അതേസമയം,സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി മുന്‍പ് സുമിത് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, അത് ഒന്നും തന്റെ അടുത്ത് വിലപ്പോവില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ സുമിത് കുമാര്‍ പറഞ്ഞത്.മഹാരാഷ്ട്ര ഭീവണ്ടി ജി.എസ്,ടി കമ്മീഷണറായാണ് സുമിത് കുമാറിന്‍റെ പുതിയ നിയമനം. രാജേന്ദ്ര കുമാര്‍ പുതിയ കസ്റ്റംസ് കമ്മീഷണറാകും.

Post a Comment

0 Comments