അതേസമയംമ, കേരളത്തില്‍ ഇന്നലെ 5,04,755 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 3,41,753 പേര്‍ക്ക് ഒന്നാം ഡോസും 1,63,002 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായിരുന്നു. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ നല്‍കാനാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
രാജ്യത്ത് 41,649 കോവിഡ് സ്ഥിരീകരിച്ചു, 593 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,649 കോവിഡ് സ്ഥിരീകരിച്ചു. 593 മരിച്ചതോടെ രാജ്യത്തെ ആകെ മരണം 4,23,810 ആയി. 37,291 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. ഇതോടെ 3,07,81,263 ആകെ രോഗമുക്തരായി. കേരള, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ കേസുകളില്‍ 79.9 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
0 Comments