Latest Posts

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാർ എന്ന നാൽപതുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ വീടിന് സമീപത്തുള്ള ഉള്ള പുരയിടത്തിൽ തലയ്ക്കടിയേറ്റ് രക്തംവാർന്ന നിലയിലാണ് മൃതദേഹം കണ്ടത്.
ആഴത്തിൽ ഏറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ശാന്ത കുമാറിന്‍റെ സുഹൃത്തായ അനിലിനെ മാരായമുട്ടം പൊലീസ് ചോദ്യം ചെയ്തു വരുന്നു.
മറ്റൊരു സുഹൃത്ത് ലാലു എന്ന് വിളിക്കുന്ന ശ്രീകുമാറിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരും ഇന്നലെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായിയും മൂന്നുപേരും ചേർന്ന് മദ്യപിച്ചതായും പൊലീസ് പറയുന്നു.

0 Comments

Headline