banner

ടിപ്പറും കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്ക്

പുനലൂര്‍ : കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് നിസാര പരിക്കേറ്റു. പത്തനംതിട്ട സ്വദേശികളായ പുനലൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ 8ന് ദേശീയ പാതയിലെ ഉറുകുന്ന് അല്‍-സലാം ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ലോഡുമായി കടന്ന് വന്ന ടിപ്പറും പത്തനംതിട്ടയില്‍ നിന്ന് ആര്യങ്കാവ് പഞ്ചായത്തിലെ അമ്ബനാട് ഭാഗത്ത് പോകാനെത്തിയ മാരുതി കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ടിപ്പറിന്റെ പിന്‍ ചക്രത്തില്‍ കാര്‍ തട്ടിയാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.

Post a Comment

0 Comments