banner

സാധാരണക്കാരന് വാക്സിൻ ഇന്നും കടലാസിൽ മാത്രം.

മാസങ്ങളായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവർക്കു് വാക്സിൻ ഇപ്പോഴും കിട്ടാക്കനിയാണ്.
സ്ലോട്ട് ബുക്ക് ചെയ്യുവാൻ എപ്പോൾ തങ്ങളുടെ പ്രൊഫൈൽ ഓപ്പൺ ചെയ്താലും വാക്സിനേഷൻ സെന്ററുകൾ എല്ലാം ബുക്ക്ഡ് ആണ്
പക്ഷേ നമ്മുടെ നാട്ടിലെ പല പ്രാദേശിക നേതാക്കളും മെമ്പറന്മാരും കൗൺസിലറന്മാരും ആശാവർക്കറന്മാരും ആരോഗ്യ പ്രവർത്തകരും ഒന്ന് മനസ്സ് വച്ചാൽ ഇല്ലാത്ത സ്ലോട്ടും ഓപ്പണായി തന്റെ  ബന്ധുമിത്രാദികൾക്കും പാർട്ടി അനുഭാവികൾക്കും വാക്സിൻ തിരിമറി നടത്തുന്നത് തൃക്കരുവയിൽ മാത്രമല്ല ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും കോർപ്പറേഷൻ ഡിവിഷനുകളിലും നടന്നു വരുന്ന ഒരു വിരോധാഭാസമാണ്. ഒരു പക്ഷേ ഇതുവരെയുള്ള വാക്സിനേഷൻ ലിസ്റ്റ് പരിശോധിച്ചാൽ അത് മനസിലാക്കുവാൻ സാധിക്കും.
ജില്ലയിലെ ഉൾനാടൻ പ്രദേശങ്ങളിൽ ഇപ്പോഴും കോവിൻ പോർട്ടലിൽ രജിസ്റ്റർ 
പോലും ചെയ്യാത്ത സാധാരണക്കാരായ ധാരാളം ആളുകൾ ഉണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ പതിനാറ് ദിവസം കൂടുമ്പോഴുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റോ വാക്സിനേറ്റഡ് ആണ് എന്ന സർട്ടിഫിക്കേറ്റോ ഉണ്ടെങ്കിൽ മാത്രമേ ജോലി ചെയ്യുവാൻ സാധിക്കുകയുള്ളു എന്ന ഇപ്പോഴത്തെ അവസ്ഥയിൽ നല്ലൊരു തുക ചിലവാക്കി പ്രൈവറ്റ് വാക്സിനേഷൻ സെന്ററുകളെ ആശ്രയിയ്ക്കേണ്ടി വന്നിരിക്കുകയാണ്.
എന്നിരുന്നാലും ബഹുമാനപ്പെട്ട ഹൈക്കോടതി 23/06/2021 ൽ പുറത്തിറക്കിയ വളരെ സുപ്രധാനമായ ഒരു വിധിയിലെ ചില വാക്കുകൾ ഇവിടെ കുറിയ്ക്കുകയാണ്

"വാക്സിൻ  കുത്തിവയ്പ്പ് നിർബന്ധമല്ല. വാക്സിനുകൾ ഒന്നും  നിർബന്ധമല്ലെന്നും ഏതെങ്കിലും വ്യക്തി അല്ലെങ്കിൽ അതോറിറ്റി പൊതുജനങ്ങളെ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ നിർബന്ധിക്കുന്നുണ്ടെങ്കിൽ, അത്തരം  വ്യക്തികൾക്കെതിരെയോ അതോറിറ്റിക്കെതിരെയോ  ഇന്ത്യൻ പീനൽ കോഡിലെ (കോമൺ) 188, 166 വകുപ്പുകൾ പ്രകാരം  നടപടി എടുക്കാൻ ബഹുമാനപ്പെട്ട ഹൈക്കോടതി വിധി പ്രസ്താവിക്കുന്നു. 
കോസ് Vs. യൂണിയൻ ഓഫ് ഇന്ത്യ (2018) 5 SCC 1).

Post a Comment

0 Comments