Latest Posts

ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത രേവതിയുടെ സംസ്കാരം ഇന്ന്, സൈജു നാട്ടിലെത്തും.

കിഴക്കേകല്ലട : കല്ലട ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത രേവതി കൃഷ്ണയുടെ സംസ്കാരം ശനിയാഴ്ച ഓതിരമുകൾ  കല്ലുംമൂട് കുഴിവിള വീട്ടിൽ നടക്കും, 11 മണിയോടെയായിരിക്കും സംസ്കാരം. കിഴക്കേകല്ലട നിലമേൽ സൈജു ഭവനിൽ സൈജുവിന്റെ ഭാര്യയാണ് ആത്മഹത്യ ചെയ്ത രേവതി. പ്രവാസിയായ സൈജു ശനിയാഴ്‌ച പുലർച്ചെ നാട്ടിൽ എത്തും.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊല്ലം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ രേവതിയുടെ മൃതദേഹം ശേഷം ശാസ്താംകോട്ട  താലൂക്കാശുപത്രി മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുകയാണ്‌.

11 മാസം മുമ്പാണ് സൈജുവുമായുള്ള രേവതിയുടെ വിവാഹം നടന്നത്, സ്ത്രീധനത്തെ പറഞ്ഞ് സൈജുവിൻ്റെ വീട്ടില്‍ നിന്നും അപമാനവും പീഡനവുമുണ്ടായെന്ന് ബന്ധുക്കളുടെ പരാതിയുണ്ട്. ഭര്‍ത്താവ് സൈജുവുമായാണ് രേവതി അവസാനം സംസാരിച്ചത്. സംസ്കാരശേഷം സൈജുവിനെ പൊലീസ് ചോദ്യം ചെയ്യും. സൈജുവിന്‍റെ മാതാപിതാക്കളായ തോട്ടരികില്‍ ബാലന്‍, ഗീത എന്നിവരെയും ചോദ്യം ചെയ്യും. ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ പീഡിപ്പിച്ചതായി രേവതിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്.

0 Comments

Headline