banner

"നാളെയും, മറ്റന്നാളും കടകൾ തുറക്കുമെന്ന് വ്യാപാരികൾ"; ശനിയും ഞായറും പൂട്ടിയിട്ടിട്ട് എന്ത് കാര്യം; ടി നസീറുദ്ദീൻ



കടകൾ നാളെ തുറക്കുമെന്ന് വ്യാപാരികൾ. 700 ദിവസം പൂട്ടിയിട്ടു, ശനി, ഞായർ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി നസീറുദ്ദീൻ.
വ്യാപാരികളും മുഖ്യമന്ത്രിയുമായുള്ള ചർച്ച ഇന്ന് ഉച്ചയ്ക്ക് മൂന്നരക്ക് നടക്കും. മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.
തെറ്റിദ്ധാരണ ചർച്ച നടത്തി മാറ്റുമെന്ന് പറഞ്ഞ വ്യാപാരി നേതാവ് മുൻ സമരങ്ങളെയും ഓർമ്മിപ്പിച്ചു. വ്യാപാരി പ്രതിഷേധത്തിൽ സർക്കാരുകൾ വീണിട്ടുണ്ടെന്നും നാൽപ്പത് വർഷമായി ഈ സംഘടന ഇവിടെയുണ്ടെന്നും നസീറുദ്ദീൻ പറഞ്ഞു.
പെരുന്നാൾ കണക്കിലെടുത്ത് കടകൾ എല്ലാ ദിവസവും തുറക്കണമെന്നാണ് ആവശ്യം. ഇവയടക്കം ചില ഇളവുകൾ സർക്കാർ നൽകാൻ സാധ്യതയുണ്ട് .

HIGHLIGHTS : Traders say shops will open tomorrow and the day after.

Post a Comment

0 Comments