banner

കല്ലുംതാഴത്ത് ട്രാഫിക്കിൻ്റെ പിഴിയൽ; സാമൂഹ്യ അകലവും, മാസ്ക്കും നിർബന്ധിക്കില്ല; അഞ്ഞൂറിൻ്റെ നോട്ടുണ്ടല്ലോ, ഇല്ലേ?


കൊല്ലം / കല്ലുംതാഴം : കല്ലുംതാഴത്ത് ട്രാഫിക്കിൻ്റെ പിഴിയൽ. കൊല്ലം ട്രാഫിക്ക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് റെഡ് സിഗ്‌നലിൽ വീഴുന്ന ഇരകളിൽ ( മാസങ്ങളായി വീട്ടിലിരുത്തി കടവും കടത്തിൻ്റെ കടവും അതിൻ്റെ പലിശയും ബാധ്യത, തീരാത്ത ലോക് ഡൗൺ ) പ്രതികരിക്കില്ലായെന്ന് ഉറപ്പുള്ള കുറേ പേരെ പിടിച്ച് സാമൂഹിക അകലം പോലും പാലിക്കാതെ അഞ്ഞൂറുണ്ടെങ്കിൽ മാസ്ക്കും യാതൊരു വിധ കൊവിഡ് പ്രൊട്ടോകോളുകളും ഇല്ലാതെ നൂതന ബാങ്കിംഗ് സംവിധാനത്തോട് കൂടി ജനങ്ങളെ പകൽ കൊള്ള നടത്തുന്നത്. 

ചിത്രങ്ങളിൽ കാണുന്നത് പോലെ പൊതുയിടങ്ങളിൽ വൻ ജനക്കൂട്ടത്തെ സൃഷ്ടിക്കുന്നുമുണ്ട്. " 100 " ടാസ്ക്കിൻ്റെ പുതിയ വെറിഷനാണെന്നും ആരോപണമുണ്ട്. പൊതു ഖജനാവിലേക്ക് ടാക്സും സർക്കാരിന് വേണ്ടതെല്ലാം നൽകുന്ന ജനങ്ങളെ  പൊതുമധ്യത്തിൽ അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരത്തില്ലള്ള പ്രവൃത്തികൾ. കൂലി പണിക്കിറങ്ങിയവരും സാധാരണ പ്രൈവറ്റ് ഉദ്യയോഗസ്ഥരുമാണ് ഇവരുടെ ഇരകൾ. സംഭവത്തിൽ അധികാരികൾക്കെതി കൊവിഡ് മഹാമാരി ( പകർച്ചവ്യാധി ) മുൻനിർത്തി മാത്യകാ പരമായ ശിക്ഷ നൽകാനുള്ള വകുപ്പുണ്ട്.

Post a Comment

0 Comments