banner

നിലം പതിച്ച് ട്രാഫിക്ക് സിഗ്നൽ: ജീവിതത്തിന് ലഭിച്ചത് പച്ച സിഗ്നൽ, ഒഴിവായത് വൻ ദുരന്തം.

കൊട്ടാരക്കര : കൊട്ടാരക്കര - ഭരണിക്കാവ് റോഡിൽ മുസ്ലിം സ്ട്രീറ്റ് റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം ട്രാഫിക് സിഗ്നൽ ലൈറ്റാണ് ഉച്ചയോടെ നിലം പതിച്ചത്. ഉപയോഗ ശൂന്യമായ പോസ്റ്റ് മാറ്റാത്തതിൽ വ്യക്തമായ അനാസ്ഥ സംഭവിച്ചുവെന്ന് ആരോപണം ശക്തമാകുന്നു.

ദീർഘനാളുകളായി തുരുമ്പെടുത്ത് ദ്രവിച്ച ട്രാഫിക് സിഗ്നൽ പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ജനങ്ങൾ കുറേയേറെയായി ഉന്നയിക്കുന്നുണ്ട്. തലനാരിഴക്കാണ് അതുവഴി കടന്നു പോയ വാഹനങ്ങൾ വൻ ദുരന്തത്തിൽ നിന്ന് ഒഴിവായത്.

HIGHLIGHTS : Traffic signal on the ground: life received a green signal, evasive major disaster. 

Post a Comment

0 Comments