banner

സംസ്ഥാനത്ത് ഡോക്ടർക്ക് ഉൾപ്പെടെ രണ്ട് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം : കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്ടർ (31) എന്നിവർക്കാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത് 37 പേരിലാണ്. അതിൽ ഏഴുപേർ മാത്രമാണ് നിലവിൽ രോഗികളായുള്ളത്. ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

إرسال تعليق

0 تعليقات