banner

മാലിന്യ ടാങ്കില്‍ വീണ ക്രിക്കറ്റ് ബോള്‍ എടുക്കാനിറങ്ങിയ നാല് പേരിൽ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു.

മാലിന്യ ടാങ്കില്‍ വീണ ക്രിക്കറ്റ് ബോള്‍ എടുക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സന്ദീപ് (22), വിശാല്‍ കുമാര്‍ ശ്രീവാസ്തവ (27) എന്നിവരാണ് മരിച്ചത്. നാലുപേരാണ് ടാങ്കിനുള്ളിലേക്ക് കയറിയത്. മറ്റ് രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാങ്കിലെ വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്ന് പൊലീസ് പറ‍ഞ്ഞു.

Post a Comment

0 Comments