banner

മാരക മയക്കുമരുന്നായ MDMAയുമായി രണ്ടു യുവാക്കൾ പിടിയിൽ; പ്രതികളെ പിടികൂടി ഇരവിപുരത്ത് നിന്ന്.


തിരുവനന്തപുരം : വിലപ്പനക്കായി കൊണ്ടുവന്ന അതിമാരക മയക്കു മരുന്നിനത്തിൽപ്പെട്ട MDMA എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന 2.285 ഗ്രാം മെത്തലിൽ ഡയോക്സി മെത്താംമ്പിറ്റാമിനുമായി തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വീരണകാവ് കുഴക്കാട് പൂവച്ചൽ ദേശത്ത് ലക്ഷം വീട് കോളനി നമ്പർ 18 ൽ മുഹമ്മദ് ഇൻഫാൽ, (25 വയസ്സ്, ) ഇരവിപുരം സാബു നിവാസിൽ സക്കീർ ഹുസൈൻ (29 വയസ്സ്) എന്നിവരെ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും പാർട്ടിയും ചേർന്നു അറസ്റ്റു ചെയ്തു. മുഹമമദ് ഇൻഫാൽ ബാംഗ്ലൂരിൽ പോയി 10 gm MDMA 17000 രൂപയ്ക്ക് ഒരു ഏജന്റ് മുഖാന്തിരം വാങ്ങി കൊണ്ടുവന്ന് അതിൽ നിന്നും 3 gm MDMA 9000 രൂപ വിലപറഞ്ഞ് ഉറപ്പിച്ച് ഇരവിപുരം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സ്ഥലത്ത് വച്ച് സക്കീർ ഹുസൈനു കൈമാറുന്നതിനിടയിലാണ് ഇരുവരും  പിടിയിലായത്. ബാക്കി MDMA വിറ്റു പോയതായി മുഹമ്മദ് ഇൻഫാൽ പറഞ്ഞു. MDMA ബാംഗ്ലൂരിൽ പോയി വാങ്ങി വരുന്നതിനു മുഹമമദ് ഇൻഫാലിനു സക്കീർ ഹുസൈൻ മുൻകൂർ പൈസ കൊടുത്തു വിട്ടിരുന്നതായി ടിയാൻമാരെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി. ഇരവിപുരം റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ചു മയക്ക്മരുന്നിന്റെ ഉപയോഗവും കച്ചവടവും നടക്കുന്നത് മൂലം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും മറ്റും കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ B സുരേഷിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ടീ ഭാഗത്ത് കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിംനിടയിലാണ്, പ്രതികൾ പിടിയിലായത് . പാർട്ടി ഡ്രഗ്സ് എന്ന പേരിൽ അറിയപ്പെടുന്ന MDMA ബാംഗ്ലൂർ കേന്ദ്രീകരിച്ച് ചില വിദേശികളും മറ്റും ചേർന്ന് ചില രാസപദാർത്ഥങ്ങൾ ചേർത്ത് അനധികൃതമായി ഉണ്ടാക്കുന്ന മാരകമയക്ക് മരുന്നാണ്. വളരെ ചെറിയ അളവിൽ ഉപയോഗിച്ചാൽ തന്നെ നീണ്ട സമയം നീണ്ടു നിൽക്കുന്ന ലഹരി ലഭിക്കുമെന്നതിനാൽ നിശാപാർട്ടി കളിലെ സജീവ സാന്നിദ്ധ്യമാണ് MDMA . ഒന്നോ രണ്ടോ തവണയിലെ ഉപയോഗം കൊണ്ടു തന്നെ മാരകമായ ആസക്തി ഉണ്ടാക്കുന്നതിനാൽ MDMA ഉപയോഗിച്ചു തുടങ്ങുന്ന യുവാക്കൾ വളരെ എളുപ്പം തന്നെ അതിനു അടിമയാകുകയും പിന്നീട് സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന ഒരു മാനസ്സികാവസ്ഥയിൽ എത്തി ചേരുകയും ചെയ്യും. ഒരു ഗ്രാം MDMA 5000 ഉം 6000 ഉം രൂപാ നിരക്കിലാണ് ചില്ലറ വിൽപ്പന നടത്തുന്നത് എന്നതിനാൽ അത്തരം വിലയ്ക്ക് MDMA വാങ്ങി ഉപയോഗിക്കുവാനുള്ള പൈസാ യ്ക്ക് വേണ്ടി അവർ എന്ത് മാർഗ്ഗവും സ്വീകരിക്കും. അങ്ങനെയാണ് യുവാക്കൾ പിടിച്ചുപറി, ആക്രമണ പ്രവണതകളിലേക്ക് എത്തപ്പെടുന്നത്. പ്രത്യേകിച്ചു മണമോ മറ്റോ ഇല്ലാത്തതിനാൽ വീട്ടുകാർക്ക് അവരുടെ മക്കൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആദ്യമൊന്നും അറിയാൻ കഴിയില്ല. മാരകമായ രീതിയിൽ ലഹരിക്ക് അടിമയായി തീർന്നു പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ മാത്രമാണ് വീട്ടുകാർ മക്കൾ ലഹരി ഉപയോഗിക്കുന്ന കാര്യം അറിയുന്നത്. MDMA മാരക രാസവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്ന മയക്ക്മരുന്ന് ആയതിനാൽ അത് ഉപയോഗിക്കുന്നവരിൽ അതിമാരകമായ ശാരീരിക അസുഖങ്ങളും മാനസ്സിക അസുഖങ്ങളും പിടിപ്പെടുവാൻ സാധ്യതയേറേയാണ്. കഴിഞ്ഞ വർഷം ആശ്രാമം ഭാഗത്ത് നിന്നും 10.56 gm MDMA യുമായി ദീപു യെന്നയാളെ അറസ്റ്റു ചെയ്തിരുന്നു. ഈ കേസ്സിന്റെ അന്വേഷണത്തിൽ നിന്നും നിരവധി യുവാക്കളാണ് കൊല്ലം കേന്ദ്രീകരിച്ചു MDMA ഉപയോഗിക്കുന്നതും വ്യാപാരം നടത്തുന്നതുമെന്നു ബോധ്യപ്പെട്ടിരുന്നു. നിരവധി പേരേ ഈ കേസ്സിൽ പീന്നീട് അറസ്റ്റു ചെയ്യുകയുണ്ടായി. 
ബഹു: കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഒരു ഗ്രാം MDMA എന്നും പറഞ്ഞ് വിൽപ്പന നടത്തുന്ന MAMA തൂക്കി നോക്കുമ്പോൾ യഥാർത്ഥത്തിൽഒരു ഗ്രാമിൽ വളരെ കുറഞ്ഞ അളവിലേ കാണാറുള്ളു . എക്സൈസ് ഇൻസ്പെക്ടർ T രാജീവ് , പ്രീ: ഓഫീസർ ( ഗ്രേഡ്) ബിനുലാൽ , സിവിൽ എക്സൈസ് ഓഫീസറൻമാരായ ശ്രീനാഥ്, ഗോപകുമാർ , ജൂലിയൻ ക്ര്യൂസ് , ക്രിസ്റ്റിൻ ഡ്രൈവർ നിതിൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments