banner

എ.ടി.എമ്മിൽ നിന്നും പണം എടുക്കാൻ ശ്രമിച്ച 2 യുവാക്കൾ പോലീസ് പിടിയിൽ; സംഭവം ചിറയിൻകീഴ്

ചിറയിൻകീഴ് : പട്ടാപകൽ എ.ടി.എം കുത്തിതുറന്ന് പണമെടുക്കാൻ ശ്രമിച്ച രണ്ട് പേരെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് ശാർക്കര ജംങ്ഷനിലുള്ള സ്വകാര്യ ബാങ്കിൻ്റെ  എ.ടി.എം കുത്തിതുറന്ന് പണമെടുക്കാൻ ശ്രമിച്ച മണക്കാട് സ്വദേശി വിനീഷ്, മുട്ടത്തറ സ്വദേശി പ്രമോദ് എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചര മണിയോടെയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്, ശാർക്കര ജംങ്ഷനിൽ പ്രവർത്തിക്കുന്ന എ.ടി.എമ്മിൽ പണം നിറയ്ക്കാനായി സർവ്വീസ് എക്സിക്യൂട്ടിവ് ജീവനക്കാരനായ രമേഷ് എത്തിയപ്പോൾ എ.ടി.എമ്മിൻ്റെ ഷട്ടർ അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു അടുത്തെത്തി പരിശോധിച്ചപ്പോൾ അകത്ത് ശബ്ദം കേൾക്കുകയും ചെയ്തതോടെ രമേഷ് ഉടൻ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് എ.ടി.എമ്മിൻ്റെ അടഞ്ഞു കിടന്ന ഷട്ടർ ഉയർത്തിയപ്പോഴാണ് വെട്ടുകത്തിയും കിട്ടിംഗ് മെഷീനുമുപയോഗിച്ച് രണ്ട് പേർ എ.ടി.എമ്മ് യന്ത്രം തകർക്കാൻ ശ്രമിക്കുന്നത് കണ്ടത് ഉടനെ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തെങ്കിലും ഇവർ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. പിടികൂടുമ്പോൾ ഇരുവരും മദ്യപിച്ച നിലയിലായിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി, വിരളടയാള സംഘം ഉൾപ്പെടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

സംഭവത്തിൽ മെഷീനിൽ നിന്ന് ക്യാശ് നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധപ്പെട്ട വ്യത്തങ്ങൾ അറിയിച്ചു. ചിറയിൻകീഴ് എസ്.എച്ച്.ഓ ജി.ബി മുകേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ എ.എസ്.ഐമാരായ ബൈജു, സുരേഷ് സി.പി.ഓമാരായ വിഷ്ണു, സുജീഷ്, അരുൺ എന്നിവർ പങ്കെടുത്തു.'

Post a Comment

0 Comments