banner

അപ്പര്‍ ഷോളയാര്‍ ഡാം തുറന്നു; സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു, ജാഗ്രതാ നിര്‍ദേശം


കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് അപ്പര്‍ ഷോളയാര്‍ ഡാം തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്നു ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് 164 അടിയിലെത്തി. നിരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് മലങ്കര, കല്ലാർക്കുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

അട്ടപ്പാടിയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കോഴിക്കോടിന്റ മലയോര മേഖലയില്‍ മഴ തുടരുകയാണ്. മലപ്പുറം ജില്ലയുടെ മലയോര മേഖലയില്‍ പുഴകൾ കരകവിഞ്ഞതോടെ 15 കുടുംബങ്ങളേയും 8 ഇതര സംസ്ഥാന തൊഴിലാളികളേയും മാറ്റിപ്പാർപ്പിച്ചു. മൂന്നാറിൽ പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. 

Post a Comment

0 Comments