banner

ശാരദാ കൊലക്കേസിൽ വിധി; പ്രതി കുറ്റക്കാരനെന്ന് കോടതി, അഞ്ച് ലക്ഷം രൂപ പിഴ.


കടയ്ക്കാവൂർ : പീഡന ശ്രമം എതിർത്തതിന് വീട്ടമ്മയായ ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി മണികണ്ഠൻ (35) ന് 302 ഐപിസിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും 447 ഐപിസി പ്രകാരം മൂന്ന് മാസം തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.അഞ്ച് ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക ശിക്ഷണ അനുഭവിക്കണം.

തിരുവനന്തപുരം ആറാം അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് ശ്രീ കെ എന്‍ അജിത്ത് കുമാർ ആണ് വിധി പ്രസ്താവിച്ചത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസ്സിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. 32 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.49 രേഖകളും 21 തൊണ്ടിമുതലുകളും ഹാജരാക്കി.

HIGHLIGHTS : Verdict in Sharda murder case; Court finds him guilty, fines him Rs 5 lakh

Post a Comment

0 Comments