banner

കട വാടക, ബാങ്ക് ബാധ്യത, വൈദ്യുത ബിൽ, പട്ടിണി ഇവ മൂലം നട്ടം തിരിയുന്ന ചെറുകിട വ്യാപാരികൾക്ക് എന്ത് കോറോണ...???എന്ത് ടി.പി.ആർ...???



അഞ്ചാലുംമൂട് :- ടി.പി.ആർ നിരക്കിന്റെ അടിസ്ഥാനത്തിൽ  പ്രദേശങ്ങളെ എ, ബി, സി, ഡി കാറ്റഗറിയിൽ വേർതിരിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ തുറന്നു പ്രവർത്തിയ്ക്കാവുന്ന വ്യാപാര സ്ഥാപനങ്ങളെ തുറക്കുവാൻ അനുവദിക്കാതിരുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരികൾ കോവിഡ് മാനദണ്ഡപ്രകാരം നടത്തിയ മാർച്ചിൽ പങ്കെടുത്ത വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തതിനെതിരേയും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്ന് വ്യാപാരികളെ ജീവിയ്ക്കുവാൻ അനുവദിയ്ക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ  അഞ്ചാലുംമൂട്ടിൽ സമിതി യൂണിറ്റ് പ്രസിഡന്റ് ആർ. രാമചന്ദ്രൻ പിള്ള ഉത്ഘാടനം ചെയ്ത്.
സെക്രട്ടറി എസ്. ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു. ട്രഷറർ സജിത്ത് നന്ദി പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ സുനിൽ, സുധീർ, ഷിബു, ജലാൽ, സതീഷ്, കബീർ എന്നിവർ സംസാരിച്ചു...

إرسال تعليق

0 تعليقات