banner

കൊല്ലത്തിൻ്റെ പോക്ക് ഇതെങ്ങോട്ട്?; തൃക്കരുവ ഉൾപ്പെടെ പതിനേഴ് പ്രദേശങ്ങൾ "ഡി" വിഭാഗത്തിൽ.

കൊല്ലം : പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എ, ബി, സി, ഡി എന്ന ക്രമത്തിൽ തരംതിരിച്ചു. 15% ന് മുകളിൽ നില്ക്കുന്ന "ഡി" വിഭാഗത്തിൽ പതിനേഴ് പ്രദേശങ്ങളെയാണ് ജില്ലാ ഭരണകൂടം ഉൾപ്പെടുത്തിയത്. ആലപ്പാട്, വെളിനല്ലൂർ, കുണ്ടറ, തഴവ, തൃക്കരുവ, ചിതറ, കുളക്കട, വെട്ടിക്കവല, അഞ്ചൽ, ഇളമാട്, ചടയമംഗലം, പട്ടാഴി, പത്തനാപുരം, കല്ലുവാതുക്കൽ, വിളക്കുടി, ഇളമ്പള്ളൂർ, ഇട്ടിവ തുടങ്ങിയ പ്രദേശങ്ങളെ പുതിയ ഉത്തരവ് പ്രകാരം "ഡി" വിഭാഗത്തിൽ ഉൾപ്പെടുത്തി.

HIGHLIGHTS : Kollam - Seventeen areas, including Thrikkaruva, are in the "D" category.

Post a Comment

0 Comments