banner

ചിന്നക്കടയിലെ വൈ.എം.സി.എ.മന്ദിരവും സ്ഥലവും സർക്കാരിലേക്ക്; നിയമവിരുദ്ധമെന്ന് ചെയർമാൻ.

കൊല്ലം : ചിന്നക്കടയിൽ വൈ.എം.സി.എ.യുടെ കൈവശമുണ്ടായിരുന്ന സ്ഥലവും കെട്ടിടവും കളക്ടർ ബി.അബ്ദുൽ നാസർ സർക്കാരിലേേക്ക് ഏറ്റെടുത്തു. പാട്ടവ്യവസ്ഥ ലംഘിച്ചതിനാലാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. കേരള ഭൂമിപതിവുനിയമപ്രകാരമുള്ള പാട്ടവ്യവസ്ഥ പുതുക്കാതെ അനധികൃതമായിട്ടാണ് നിലവിൽ ഇവ കൈവശം വെച്ചിരുന്നതെന്നും, തുടർന്നാണ് 84 സെന്റ് ഭൂമിയും കെട്ടിടവും സർക്കാരിലേക്ക് ഏറ്റെടുത്തതെന്ന് അധികൃതർ പറഞ്ഞു.

തുടർന്ന് ഏറ്റെടുക്കൽ നടപടികൾക്ക് ശേഷം കെട്ടിടത്തിൽ സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയം പ്രവർത്തനമാരംഭിച്ചു. 20 വർഷത്തിലേറെ നീണ്ടുനിന്ന കോടതി വ്യവഹാരങ്ങൾക്കുശേഷമാണ് നടപടി. 1928 മുതൽ തിരുവിതാംകൂർ മഹാരാജാവുമായുള്ള കരാർ അടിസ്ഥാനത്തിലാണ് വൈ.എം.സി.എ. ഭൂമി കൈവശം വെച്ചിരുന്നത്. കൊല്ലം ഈസ്റ്റ് വില്ലേജിൽ 1947-ലെ കുത്തകപ്പാട്ട ചട്ടപ്രകാരം വൈ.എം.സി.എ.യ്ക്ക് ഭൂമി പതിച്ചുകൊടുത്തിരുന്നു. നഗരഹൃദയത്തിലെ ഈ ഭൂമിക്ക് 50 കോടിയെങ്കിലും വില വരും.

എന്നാൽ നടപടി നിയമവിരുദ്ധമാണെന്ന് വൈ.എം.സി.എ സംസ്ഥാന ചെയർമാൻ ജോസ് ജി.ഉമ്മൻ ആരോപിച്ചു. ഇതിനെതിരേ മുഴുവൻ ക്രൈസ്തവസഭാ വിഭാഗങ്ങളെയും സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. എല്ലാ വൈ.എം.സി.എ.കളെയും സംഘടിപ്പിച്ച് തിങ്കളാഴ്ച സംസ്ഥാനതലത്തിൽ പ്രതിഷേധം നടത്തുമെന്നും വൈ.എം.സി.എ.ബോർഡ് അംഗങ്ങളുടെയും യോഗത്തിന് ശേഷം കമ്മിറ്റി അറിയിച്ചു.


 HIGHLIGHTS : YMCA building and land at grocery store to government; Chairman said it was illegal.

Post a Comment

0 Comments