banner

കൊല്ലത്ത് യുവ ഡോക്ടറെ കുത്തി പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ.

പള്ളിമുക്ക് : പണിക്കർക്കുളത്ത് യുവ ദന്തഡോക്ടറെ കുത്തി പരിക്കേൽപ്പിച്ചു. പണിക്കർകുളം ക്രൈസ്റ്റൻ്റ് നഗറിൽ നവാസ് മൻസിലിൽ ഡോ. നഹാസിനാണ് സംഭവത്തിൽ അറസ്റ്റ് ചെയ്ത റിയാസിൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്. പ്രതിയെ ഇരവിപുരം പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.

ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വന്ന നഹാസ് പിതാവിനെ ഒരു സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുകയായിരുന്നു ഇതിൽ പ്രകോപിതനായ റിയാസ് യുവാവ് ഇദ്ദേഹത്തെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റ ഇദ്ദേഹത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ റിയാസിനെ പിടികൂടിയതെന്ന് ഇരവിപുരം പോലീസ് അറിയിച്ചു.

HIGHLIGHTS : Young doctor stabbed and injured in Kollam; Defendant arrested.

Post a Comment

0 Comments