കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന ഘട്ടത്തിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തുടങ്ങിയ TKM
കോവിഡ് കെയർ സെന്ററിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നും, പഞ്ചായത്ത് പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞിട്ടും ഇവ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രത്യക്ഷമായ അലംഭാവം പ്രകടിപ്പിച്ച് കച്ചവടക്കാരെയും പൊതുജനങ്ങളെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്നതായും കൂടാതെ പഞ്ചായത്തിലെ കരാർ നിയമനങ്ങളിൽ ഭരണ സമിതിയും ആശ്രിതർക്ക് മാത്രം നിയമനം നൽകി, ബന്ധു നിയമന പ്രക്രിയയ്ക്കും തുടക്കം കുറിയ്ക്കുകയുംതുടങ്ങി നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യുവമോർച്ച കൊറ്റംകര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കൊറ്റംകര ഗ്രാമ പഞ്ചായത്ത് ഉപരോധിച്ചത്, യുവമോർച്ച പഞ്ചായത്ത് സമിതി പ്രസിഡൻ്റ് സുധീഷിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി ഗോകുൽ കരുവ, കുണ്ടറ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശരത് മാമ്പുഴ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് നേതാക്കളായ രാഹുൽ മനയ്ക്കര,ദീപു എന്നിവർ നേതൃത്വം നല്കി.
0 تعليقات