Latest Posts

മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കുണ്ടറയിൽ യുവമോർച്ച പ്രതിഷേധം.

കുണ്ടറ : വിവാദ ഫോൺ വിളിയുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രന്റെ രാജി ആവശ്യവുമായി യുവമോർച്ച. കുണ്ടറ മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച ജില്ലാ സെക്രട്ടറി ഗോകുൽ കരുവ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു തുടർന്ന് മൂക്കടയിൽ ദേശീയ പാത ഉപരോധിച്ചു. 

മണ്ഡലം പ്രസിഡന്റ്‌ സനൽ മുകളുവിള, മണ്ഡലം ജനറൽ സെക്രട്ടറി ശരത് മാമ്പുഴ, മണ്ഡലം ഭാരവാഹികളായ നിതിൻ, വിഷ്ണു,അനീഷ് ബാലു, ജിത്തു, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

HIGHLIGHTS : Yuva Morcha protests in Kundara demanding the resignation of Minister AK Sasindran.

0 Comments

Headline