banner

പോക്സോ കേസിൽ ഡിഎൻഎ ഫലം നെഗറ്റീവായതിനെ തുടർന്ന് 18കാരന് 35ദിവസത്തിന് ശേഷം ജാമ്യം

മലപ്പുറം : ഡിഎൻഎ ഫലം നെഗറ്റീവായതോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ ജയിലിലായ 18കാരന് 35 ദിവസത്തിന്് ശേഷം ജാമ്യം അനുവദിച്ച് പോക്സോ കോടതി. പ്ലസ്ടു വിദ്യാർത്ഥിയായ ശ്രീനാഥിനാണ് ജാമ്യം ലഭിച്ചത്. താനും പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമാണെന്നും, അത്തരത്തിലൊരു തെറ്റ് ചെയ്യാത്തതിനാൽ തനിക്ക് പേടിക്കേണ്ടതില്ലെന്നും ശ്രീനാഥ് പ്രതികരിച്ചു.

പൊലീസിന് നൽകിയ പെൺകുട്ടിയുടെ മൊഴിപ്രകാരമായിരുന്നു പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. ജൂൺ 22ന്  ശ്രീനാഥ് റിമാൻഡിലായി. എന്നാൽ ശ്രീനാഥ് തന്നെ ആവശ്യപ്പെട്ടത് പ്രകാരം ലഭിച്ച ഡി.എൻ.എ പരിശോധനാഫലത്തിൽ നെഗറ്റീവ് ആയതിനാൽ ശ്രീനാഥിനെ സ്വന്തം ജാമ്യത്തിൽ പോക്‌സോ കോടതി വിട്ടയച്ചു. കോടതിയുടെ പ്രത്യേക നിർദേശ പ്രകാരം തിരൂർ സബ്ജയിലിൽ നിന്നും ശ്രീനാഥിനെ മണിക്കൂറുകൾക്കുള്ളിൽ പുറത്തിറക്കി.

പോക്‌സോ കൂടാതെ ഐപിസിയിലെ നിരവധി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്. കേസിൽ വിശദമായ പുനരന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

إرسال تعليق

0 تعليقات