banner

മറ്റൊരു വിവാഹം ചെയ്തതിലുള്ള പക; കാമുകിയുടെ വീടിന് തീയിട്ട ഇരുപത്തിയാറുകാരൻ പിടിയിൽ; സംഭവം കൊല്ലത്ത്

കൊല്ലം : മറ്റൊരാളെ വിവാഹം കഴിച്ചതിൻ്റെ പ്രതികാരമായി കാമുകിയുടെ വീടിന് തീയിട്ട യുവാവിനെ കിളികൊല്ലൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തു. തട്ടാര്‍കോണം മേലൂട്ട്കാവ് ക്ഷേത്രത്തിന് സമീപം മനക്കര തൊടിയില്‍ അഖിലാണ് (26) പിടിയിലായത്. 

പൊലീസ് പറയുന്നത് : പ്രതി പ്രദേശത്തെ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി തൃശൂരിലെ ജുവലറിയില്‍ ജീവനക്കാരിയായി. അവിടെവച്ച് വയനാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലാവുകയും ഇരുവരുടെ വീട്ടുകാരുടെ സമ്മതതോടെ വിവാഹവും കഴിഞ്ഞ് വയനാട്ടില്‍ താമസമായി. കഴിഞ്ഞ മാര്‍ട്ട് എട്ടിന് ഇരുവരും കിളികൊല്ലൂരിലെ വീട്ടിലെത്തി. ഇതറിഞ്ഞ യുവാവ് ദമ്പതികളെ മര്‍ദ്ദിച്ചു. അന്ന് തന്നെ തിരിച്ച് ദമ്പതികള്‍ വയനാട്ടിലേക്ക് പോയി. ഈ സമയം മദ്യപിച്ചെത്തിയ യുവാവ് ഇവരുടെ വീടിന് തീയിട്ട ശേഷം ഒളിവില്‍ പോവുകയായിരുന്നു. പ്രതി കിളികൊല്ലൂരില്‍ എത്തിയതെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സി.ഐ. എച്ച്. മുഹമ്മദ്ഖാ​െൻറ നേതൃത്വത്തില്‍ എസ്‌.ഐ. മാരായ അനീഷ്, ശ്രീനാഥ്, ഗ്രേഡ് എസ്.ഐ. ജാനസ് പി. ബേബി എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.

Post a Comment

0 Comments