banner

രാജ്യത്ത് 24 മണിക്കൂറിനിടെ 37,593 പേർക്ക് രോഗം; രോഗമുക്തി നിരക്കിലും വർദ്ധനവ്

ന്യൂഡൽഹി : രാജ്യത്ത് കൊറോണ ആശങ്ക ഒഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 3,25,12,366 ആയി. 3,22,327 പേരാണ് നിലവിൽ രോഗം ബാധിച്ച് വിവിധ ഇടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 34,169 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,17,54,281 പേർ ഇതുവരെ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 59,55,04,593 കോടി പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 648 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,35,758 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17,92,755 സാമ്പിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 51,11,84,547 ആയി ഉയർന്നു.

إرسال تعليق

0 تعليقات