Latest Posts

അന്യസംസ്ഥാന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ

കൊല്ലം : വിവാഹ വാഗ്ദാനം നൽകി അന്യസംസ്ഥാന യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി സത്തർ ഹാഷ്മി റഷീദ് എന്ന ഇരുപത്തിമൂന്നുകാരനെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത ത്.

അന്യസംസ്ഥാനത്ത് നിന്ന് കുളത്തൂപ്പുഴയിൽ എത്തി അധ്യാപന ജോലി ചെയ്ത് വന്ന യുവതിയാണ് പീഡനത്തിനിരയായത്. യുവതിയുടെ താമസസ്ഥലത്തിന് സമീപമുള്ള ജിമ്മിൽ സ്ഥിരമായി എത്താറുള്ള സത്തർ ഇവിടെവെച്ചാണ് യുവതിയുമായി പരിചയപ്പെടുന്നത്, ഇരുവരും അടുപ്പത്തിലായതോടെ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതിയുമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഒഴിഞ്ഞുമാറുകയായിരുന്നു തുടർന്ന് യുവതി പ്രതിയുടെ വീട്ടിലെത്തിയപ്പോൾ സത്തർ മറ്റൊരു വിവാഹം കഴിച്ചതായി വിവരം ലഭിച്ചു. ചതിയ്ക്കപ്പെട്ടു എന്ന് മനസ്സിലായ യുവതി തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കുകയായിരുന്നു, അവിടെ നിന്ന് കുളത്തൂപ്പുഴ പൊലീസിന് കൈമാറിയ കേസിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഓൺലൈൻ വഴി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

0 Comments

Headline