banner

പ്രതിശ്രുതവരനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ച് ഇരുപത്തിമൂന്നുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം / പോത്തൻകോട് : പ്രതിശ്രുതവരനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ച് യുവതി മരിച്ചു.  സംഭവത്തിൽ കൊല്ലം പുനലൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീനാരായണപുരം തീപ്പുകൽ മുടിയൂർക്കോണത്തു വീട്ടിൽ ജയൻ-വിലാസിനി ദമ്പതികളുടെ മകൾ ഇരുപത്തിമൂന്ന് വയസ്സുള്ള വി.ജെ.അഞ്ജനയാണ് അപകടത്തിൽ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പ്രതിശ്രുതവരൻ മഞ്ഞമല സ്വദേശി ആദർശ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. കാർ ഡ്രൈവർ പുനലൂർ ആയിരനല്ലൂർ ചരുവിള പുത്തൻവീട് ഷെരീഫ് (45) അറസ്റ്റിലായി.

Post a Comment

0 Comments